ബെംഗളൂരു: മംഗളൂരു വിമാനത്താവളം ഈ വർഷം സ്വന്തമാക്കിയത് ശ്രദ്ധേയ നേട്ടങ്ങൾ. യാത്രക്കാരുടെ എണ്ണം, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (എംഐഎ) നേട്ടങ്ങൾ സ്വന്തമാക്കി. 138,902 ആഭ്യന്തര യാത്രക്കാരും 63,990 അന്താരാഷ്‌ട്ര യാത്രക്കാരും ഉൾപ്പെടെ 202,892 യാത്രക്കാരാണ് കഴിഞ്ഞ ഒക്ടോബർ മാസം വിമാനത്താവളത്തിലൂടെ കടന്നുപോയത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ എക്കാലത്തെയും ഉയർന്ന കണക്കാണിത്.
പുതുവത്സരാഘോഷം; 7 ലക്ഷത്തിലധികം പേർ ബെംഗളൂരു നഗരത്തിലിറങ്ങും, മെട്രോ സർവീസുകൾ ക്രമീകരിച്ച് ബിഎംആർസിഎൽ യാത്രക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 14.17 ശതമാനം വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഒക്ടോബർ മാസത്തെ യാത്രക്കാരുടെ ഈ റെക്കോഡ് നമ്പർ ദേശീയതലത്തിൽ വിമാനത്താവളത്തിന് നേട്ടങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എംഐഎ. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പ്രാധാന്യം ശക്തമാക്കി സംസ്ഥാനത്തെ ഒരു പ്രധാന വിമാനത്താവളമാക്കുകയാണ് എംഐഎ ലക്ഷ്യംവെക്കുന്നത്. വിമാനത്താവളത്തിലെ ഇൻഫ്രാസ്ട്രക്ചർ നവീകരണത്തിന് ബിൽഡ് ഇന്ത്യ ഇൻഫ്രാ അവാർഡ് ലഭിച്ചിരുന്നു. 2,450 മീറ്റർ റൺവേ റീകാർപെറ്റിങ് പ്രോജക്റ്റ് വേഗത്തിൽ പൂർത്തിയാക്കിയതിനാണ് ഈ അംഗീകാരം ലഭിച്ചത്. വെറും 75 പ്രവൃത്തി ദിവസങ്ങൾ കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് പ്രത്യേകതയുമുണ്ട്.
content highlight : mangaluru-international-airport-remarkable-growth-in-2024