Recipe

വെറും പത്ത് മിനുറ്റ് മതി ബട്ടര്‍-ചോക്ലേറ്റ് കുക്കീസ് തയ്യാറാക്കാൻ

വെറും പത്ത് മിനുറ്റ് മതി ബട്ടര്‍-ചോക്ലേറ്റ് കുക്കീസ് സിംപിളായി വീട്ടിലുണ്ടാക്കാം. നല്ല സോഫ്റ്റായ മധുരമൂറും കുക്കീസ് വീട്ടിലുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് വളരെയേറെ ഇഷ്ടപ്പെടും.

ചേരുവകള്‍

മൈദ – 250 ഗ്രാം

വെണ്ണ ( ഉപ്പില്ലാത്തത് ) – 150 ഗ്രാം

കൊക്കോ പൗഡര്‍ – ഒന്നര ടേബിള്‍ സ്പൂണ്‍

ബേക്കിങ് സോഡാ – കാല്‍ ടീ സ്പൂണ്‍

പഞ്ചസാര പൊടിച്ചത് – 150 ഗ്രാം

വാനില്ല എസ്സെന്‍സ് – കാല്‍ ടീ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മൈദ, സോഡാപ്പൊടി, കൊക്കോ പൌഡര്‍ എന്നിവ അരിച്ചെടുക്കുക. വെണ്ണയും, പഞ്ചസാരപ്പൊടിയും ഒരുമിച്ചാക്കി ഒരു സ്പൂണ്‍ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം അതിലേക്ക് വാനില എസ്സെന്‍സ് ചേര്‍ക്കുക. അതിലേക്ക് അരിച്ചെടുത്ത ചേരുവകള്‍ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതില്‍ നിന്നും ഓരോ ഉരുളകള്‍ എടുത്ത് വട്ടത്തില്‍ പരത്തി 10 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. ചൂടാക്കിയിട്ടിരിക്കുന്ന ഓവനില്‍ 160 ഡിഗ്രി സെന്റിഗ്രെഡില്‍ 25 മിനിറ്റ് ബേക്ക് ചെയ്‌തെടുക്കുക.