തണുത്ത ലൈം എല്ലാവര്ക്കും ഇഷ്ട്ടമാണ്. പുതിന കൂടി ചേര്‍ത്ത ലൈം കുടിക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും വളരെ നല്ലതാണ്. റസ്റ്റോറന്റുകളിലും ബേക്കറികളിലും ഒക്കെ കിട്ടുന്ന അതേ രുചിയില്‍ ഒരു അടിപൊളി മിന്റ് ലൈം നമുക്ക് സിംപിളായി വീട്ടിലുണ്ടാക്കായാലോ ? വെറും അഞ്ച് മിനുട്ടിനുള്ളില്‍ നല്ല മധുരമൂറുന്ന മിന്റ് ലൈം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
ചെറുനാരങ്ങ – രണ്ടെണ്ണം
പുതിനയില – എട്ട് എണ്ണം
വെള്ളം – ഒരു കപ്പ്
ഐസ് ക്യൂബ് – ഒരു പിടി
പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുനാരങ്ങ പിഴിഞ്ഞ് നീര് എടുക്കുക. ഈ നീര് മിക്സിയുടെ ജാറില്‍ ഒഴിച്ച് അതില്‍ വെള്ളം പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുക. പിന്നെ പുതിന ഇലയും ഐസ്ക്യൂബും ഇട്ട് ഒന്നുകൂടി അടിച്ചെടുക്കുക. ഇത് അരിച്ചെടുത്ത് ഒരു ഗ്ലാസില്‍ പകര്‍ന്ന് ഉപയോഗിക്കാം.