തിരുവനന്തപുരം: പ്രശസ്ത സിനിമ-സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ദിലീപ് ശങ്കറിന്റെ മരണ കാരണം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കരൾ രോഗത്തെ തുടർന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.
മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധ ഫലം വന്നാൽ മാത്രമേ കൃത്യതമായ കാരണം അറിയാനാകുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ദിലീപ് ശങ്കറിനെ കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ദീർഘകാലമായി മലയാള സീരിയൽ രംഗത്ത് സജീവമാണ് ദിലീപ് ശങ്കർ. 27ന് ഷൂട്ട് കഴിഞ്ഞ ശേഷം അണിയറപ്രവർത്തകർ തന്നെയാണ് അദ്ദേഹത്തെ ഹോട്ടലിൽ എത്തിച്ചത്. രണ്ട് ദിവസമായി ദിലീപിനെ ഫോണിൽ ലഭിച്ചിരുന്നില്ല. അടുത്ത ദിവസത്തെ ഷൂട്ടിനായി കൂട്ടിക്കൊണ്ടുപോവാൻ പ്രൊഡക്ഷൻ കൺട്രോളർ എത്തിയപ്പോഴാണ് ദിലീപ് ശങ്കറിനെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ദിലീപ് ശങ്കറിന് കരൾ രോഗമുണ്ടായിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. ആരോഗ്യപ്രശ്നമുള്ളതിനാലാണ് 27ന് അദ്ദേഹത്തിന്റെ ഷെഡ്യൂൾ വേഗത്തിൽ പൂർത്തിയാക്കി റൂമിൽ എത്തിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.
CONTENT HIGHLIGHT: dileep shankar postmortem report out