സൽമാൻ ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സിക്കന്ദറിന്റെ ടീസർ രണ്ട് ദിവസം മുന്‍പാണ് റിലീസ് ചെയ്തിരുന്നത്. ആക്ഷന്‍ പ്രാധാന്യം നൽകിയുള്ള ഒരു സ്റ്റൈലിഷ് സൽമാൻ ഖാൻ ചിത്രമാണ് ഇത് എന്നാണ് പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന. മാസ് ഡയലോഗുകളും ഫൈറ്റുകളുമായുമെത്തിയ ടീസർ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രം 2025ലെ ഈദ് ദിനത്തിൽ തിയറ്ററുകളിൽ എത്തും.
ടീസറിലെ ഡയലോഗാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ‘ഒരു പാടുപേര് എന്റെ പിന്നാലെ വരുന്നുവെന്ന് കേട്ടു, അവര്‍ക്ക് എന്റെ മുഖം കാണിക്കാന്‍ സമയമായി’ എന്ന ഡയലോഗ് സല്‍മാനെതിരെ നിരന്തരം വെല്ലുവിളി നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇത്രയും കാലം ലോറന്‍സ് ബിഷ്ണോയി ഗ്യാംങ്ങിന്റെ ഭീഷണികളില്‍ ഇനി സല്മാന് നിശബ്ദനാകില്ലെന്നാണ് താരം പറയാതെ പറയുന്നത് എന്നാണ് ആരാധകരിൽ പലരും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നത്.
സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിൽ സൽമാനോടൊപ്പം, രശ്മിക മന്ദന്ന, സത്യരാജ്, ഷര്മാന് ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ താരനിര സിക്കന്ദറിൽ അണിനിരക്കുന്നുണ്ട്. അടുത്തിടെ വീണ്ടും പുനരാരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അടുത്തകാലത്തുണ്ടായ വധ ഭീഷണികളെ തുടര്‍ന്ന് സല്മാന് ഫോര്‍ ടയര്‍ സുരക്ഷ ക്രമീകരണമാണ് ഒരുക്കിയതെന്നാണ് വിവരം.
STORY HIGHLIGHT: salman khan sikandar teaser dialogue fans reacted