ദമാം : ദുരന്തങ്ങളിലും പ്രയാസങ്ങളിലും എപ്പോഴും പ്രവാസികൾ ഒരുമിച്ചാണ് നിൽക്കുന്നത് അത്തരം പ്രവാസികൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ വേൾഡ് മലയാളി ഫെഡറേഷൻ ഇനിമുതൽ ഉണ്ടായിരിക്കും പ്രവാസി മലയാളികൾ പ്രതിസന്ധി സമയത് വേൾഡ് മലയാളി ഫെഡറേഷൻ ബന്ധപ്പെടാൻ മടിക്കരുത് എന്നാണ് വർഗീസ് പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്. സൗദി എറണാകുളം എക്സ്പ്പാട്രിയേഴ്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന സീഫ് കാർണിവൽ 2024 പങ്കെടുക്കാൻ എത്തിയ സമയത്തായിരുന്നു അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചത്..
ലോകത്തിൽ മലയാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളതും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് എന്ന് അദ്ദേഹം പറയുന്നുണ്ട് ഒരു സംഘടന എന്ന നിലയിൽ പല രാജ്യങ്ങളിലും പ്രവർത്തിക്കുവാൻ ഒരുപാട് പരിമിതികൾ ഉണ്ടെങ്കിൽ പോലും മലയാളികൾക്ക് പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ സംഘടനയിൽ നിന്നും സഹായം ലഭിക്കാതെ പോകുന്ന ഒരു സാഹചര്യവും ഇതുവരെ ഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ സംഘടനയുമായി ബന്ധപ്പെടണം എന്നാണ് അദ്ദേഹം അറിയിക്കുന്നത് യുദ്ധ സാഹചര്യത്തിൽ കോർഡിനേറ്ററുമായി നിരന്തരം ബന്ധപ്പെട്ട ഓരോ ഡെവലപ്മെന്റ് കളും നിരീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.. ഈ സംഘടനയുടെ വെബ്സൈറ്റിൽ അതാത് രാജ്യങ്ങളിലെ കോർഡിനേറ്റർമാരുടെ നമ്പറുകൾ ലഭ്യമാണ് എന്നും പറയുന്നു 24 മണിക്കൂറും സജ്ജമായ ഒരു ഗ്ലോബൽ ഹെൽത്ത് ടെസ്റ്റ് തന്നെയാണ് വേൾഡ് മലയാളി ഫെഡറേഷൻ ഉള്ളത് എന്നും വർഗീസ് പെരുമ്പാവൂർ വ്യക്തമാക്കുന്നു