Recipe

കപ്പലോടിക്കും രുചിയിൽ എരിവോടെ കിടിലൻ മുളകിട്ട മത്തികറി!

ചേരുവകൾ

മത്തി – 10 എണ്ണം
തേങ്ങ ചിരവിയത് – 2 ടേബിള്‍സ്പൂണ്‍
ഉലുവാപ്പൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
കുടംപുളി – 4 എണ്ണം
പച്ചമുളക് – 3 എണ്ണം
ചെറിയുള്ളി – 10 എണ്ണം
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – 3-4 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെള്ളം – 1 കപ്പ്

തയ്യാറാക്കുന്ന വിധം

ചൂടായ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ചെറിയുള്ളി ചേർത്ത് മൂപ്പിക്കുക. ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ ചൂടാക്കുക. തേങ്ങയും ചെറിയ ഉള്ളിയും ചേർക്കുക. വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കാം. വറുത്ത ഉലുവപ്പൊടിയും ചേർക്കാം. ഇനി മീൻ ചേർക്കുക, 5-10 മിനിറ്റിനു ശേഷം കറിവേപ്പില ചേർക്കുക. രുചികരമായ മത്തി മുളകിട്ടത് തയ്യാർ.