പൈനാപ്പിൾ -1
ഇഞ്ചി – ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി
പച്ചമുളക്- 4 എണ്ണo
കറിവേപ്പില -3 തണ്ട്
അച്ചാറുപ്പൊടി
ഉപ്പ്
മുളകുപൊടി
കാശ്മീരി മുളകുപൊടി
ഉലുവ
കടുക്
മഞ്ഞൾപ്പൊടി
കായപൊടി
വിനാഗിരി –
പൈനാപ്പിൾ ചെറിയ കക്ഷണങ്ങളായി മുറിക്കുക. ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് മൂപ്പിചെടുക്കുക. ഉലുവ, പച്ചമുളക് അരിഞ്ഞത് , വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വരട്ടുക. ശേഷം രണ്ട് തരം മുളകുപൊടി, അച്ചാറുപ്പൊടി, ഒരു നുള്ള് മഞ്ഞൾപൊടി, ഉപ്പ്, കൂടെ അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ ചേർക്കുക. നന്നായി ഇളക്കുക. ശേഷം കായപൊടി, വിനാഗിരിയും കൂടെ ചേർത്ത് ഇളക്കുക. ചട്ടി സ്റ്റോവിൽ നിന്ന് മാറ്റിവെയ്ക്കുക. പൈനാപ്പിൾ അച്ചാർ തയ്യാർ.