Kollam

1.575 കിലോ കഞ്ചാവുമായി മധ്യപ്രദേശ് സ്വദേശി പിടിയിൽ; സംഭവം കൊല്ലത്ത്| marijuana-found

ആകെ 1.575 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി മദ്ധ്യപ്രദേശ് സ്വദേശി പിടിയിലായി. പത്തനാപുരത്തു നിന്നാണ് 32കാരനായ ജയ് കരൺ സിംഗിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുന്നത്. മദ്ധ്യപ്രദേശിലെ കനാവർ സ്വദേശിയായ ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്നു, ആകെ 1.575 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

പത്തനാപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി പ്രശാന്തും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്. സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ജിഞ്ചു ഡി.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജി, അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ, അരുൺ, സുജിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലതീഷ് എന്നിവരുമുണ്ടായിരുന്നു.

 

content highlight : marijuana-found-from-a-migrant-worker-caught-in-kollam