Celebrities

എന്‍റെ മകളെപ്പോലെയാണ് മമിത, അവളെ ഞാന്‍ അടിക്കുമോ? മമിതയെ തല്ലിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ബാല – director bala reacts to the news

സൂര്യയെ നായകനാക്കി സംവിധായകന്‍ ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വണങ്കാന്‍. എന്നാൽ ചിത്രത്തിലെ നായകസ്ഥാനത്ത് നിന്നും നിര്‍മ്മാതാവ് എന്ന സ്ഥാനത്ത് നിന്നും സൂര്യ പിന്‍മാറിയിരുന്നു. പിന്നീട് അരുണ്‍ വിജയിയെ വെച്ചാണ് ബാല ചിത്രം പൂര്‍ത്തിയാക്കിയിരുന്നത്. ചിത്രം ജനുവരി 10ന് തിയേറ്ററിൽ എത്തും.

സൂര്യയെ വച്ച് പ്രഖ്യാപിച്ച വണങ്കാന്‍റെ പോസ്റ്റര്‍വരെ പുറത്തിറങ്ങിയിരുന്നു. കൂടാതെ 40 ദിവസത്തോളം ഷൂട്ടിംഗും നടത്തിയെന്നാണ് വിവരം. മലയാള നടി മമിത ബൈജു ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തേണ്ടതായിരുന്നു. അതേ സമയം മമിതയെ ബാല ചിത്രത്തിന്‍റെ ഷൂട്ടിനിടെ തല്ലിയിരുന്ന തരത്തിൽ വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലൂടെ സംവിധായകന്‍ ബാല തന്നെ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ്.

എന്‍റെ മകളെപ്പോലെയാണ് മമിത. അവളെ ഞാന്‍ അടിക്കുമോ? അല്ലെങ്കിലും പെണ്‍കുട്ടികളെ ആരെങ്കിലും അടിക്കുമോ. അവള്‍ ചെറിയ കുട്ടിയാണ്. എന്‍റെ ചിത്രത്തില്‍ അന്ന് മുംബൈയില്‍ നിന്ന് ഒരു മേയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ടായിരുന്നു. സാധാരണ ഞാന്‍ മേയ്ക്കപ്പ് ഇഷ്ടപ്പെടുന്നയാള്‍ അല്ല. എന്നാല്‍ ആ മേയ്ക്കപ്പ് ആര്‍ടിസ്റ്റിനും മമിതയ്ക്കും എനിക്ക് മേയ്ക്കപ്പ് വേണ്ടെന്ന് അറിയില്ല. അവര്‍ അവള്‍ക്ക് മേയ്ക്കപ്പ് ഇട്ടു. ഷോട്ട് റെഡിയായപ്പോള്‍ മമിത മേയ്ക്കപ്പ് ഇട്ട് വന്നു. അത് എനിക്ക് ഇഷ്ടമായില്ല, ആരാണ് മേയ്ക്കപ്പ് ഇട്ടതെന്ന് ചോദിച്ച് ഞാന്‍ കൈയ്യൊങ്ങി, ഇതാണ് മമിതയെ തല്ലി എന്ന തരത്തില്‍ വാര്‍ത്തയായതെന്ന് ബാല പറഞ്ഞു. അതേ സമയം ചിത്രത്തില്‍ നിന്നും പിന്‍മാറിയത് സംബന്ധിച്ച് മമിത നേരത്തെ വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHT: director bala reacts to the news