ചേരുവകള്‍
1. കുരുകളഞ്ഞ പഴുത്ത ചക്കച്ചുള (രണ്ടായി കീറിയത് ) – 20 എണ്ണം
2. മൈദാമാവ് – അരക്കപ്പ്
3. വെള്ളം – ഒരു ഗ്ലാസ്
4. മഞ്ഞള്‍പ്പൊടി, ഉപ്പ് – ഒരു നുള്ള്
5. പഞ്ചസാര – 2 സ്പൂണ്‍
6. വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് മൈദാ മാവ് നന്നായി കലക്കുക. ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക.