ആവശ്യം വേണ്ട ചേരുവകൾ
ചക്ക ചുള-ആവശ്യാനുസരണം(കുരു കളയരുത്)
മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ
മുളക്പൊടി-1ടീസ്പൂൺ
ഉപ്പ്-പാകത്തിന്
വെള്ളം-2 ഗ്ലാസ്സ്
പാകം ചെയ്യുന്ന വിധം
ചക്കച്ചുളയിൽ കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക.മസാല ഉള്ളിലേക്ക് എത്താൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ചക്കചുള, ഉപ്പ്,മഞ്ഞൾപ്പൊടി, മുളക്പൊടി ,വെള്ളം എന്നിവ ചേർത്ത് വേവിച്ചെടുക്കുക. _കുക്കറിൽ ആണെങ്കിൽ ഒരു 3 വിസിൽ മതിയാവും.കുക്കറിൽ അല്ലെങ്കിൽ വേവിക്കുന്ന സമയത്തു ഇടക്കിടെ ഒന്ന് കുടഞ്ഞിട്ട് കൊടുക്കണം.അടിയിൽ പിടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.കുരുചുള റെഡി