Recipe

വരിക്ക ചക്ക ജ്യൂസ് ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ.?

ചേരുവകള്‍-

നല്ലതുപോലെ പഴുത്ത വരിക്ക ചക്ക- 250 ഗ്രാം
പഞ്ചസാര- നാല് ടീസ്‌പൂണ്‍
പാല്‍ – ഒരു ഗ്ലാസ്
ഐസ്- ആവശ്യത്തിന്

തയ്യാറാക്കുന്നവിധം-

ഒരു ജ്യൂസറില്‍ വരിക്ക ചക്ക എടുക്കുക. അതിലേക്ക് പഞ്ചസാരയും പാലും ഐസും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഏറെ രുചികരമായ വരിക്ക ചക്ക ജ്യൂസ് തയ്യാറായിട്ടുണ്ട്. ഇനി മനോഹരമായ ഒരു ഗ്ലാസിലേക്ക് പകര്‍ന്ന് കുടിക്കാം. വീട്ടിലേക്ക് അതിഥികള്‍ വരുമ്പോള്‍ അവരെ സ്വീകരിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണ് വരിക്ക ചക്ക ജ്യൂസ്…

Latest News