യുവത്വം നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു സൂപ്പർ ഹെൽത്തി സ്മൂത്തി. കുറഞ്ഞ ചേരുവകൾ കൊണ്ട് രുചികരമായി വേഗത്തിൽ തയ്യാറാക്കാം.
ചേരുവകൾ
- മാതളം – 1 കപ്പ്
- റാസ്ബെറി – 3 എണ്ണം
- ഓറഞ്ച് ജ്യൂസ് – അരക്കപ്പ്
- വാഴപ്പഴം – 1 എണ്ണം
- തെെര് – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ തെെര് എടുക്കുക അതിലേക്ക് മാതളം, റാസ്ബെറി, വാഴപ്പഴം, ഓറഞ്ച് ജ്യൂസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അടിച്ചെടുക്കുക. ശേഷം അൽപ നേരം തണുക്കാൻ വയ്ക്കുക ശേഷം കഴിക്കാം.
STORY HIGHLIGHT : healthy smoothie