മഞ്ചേരി: 12 കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പീഡിപ്പിച്ച രണ്ടാനച്ഛന് 57 വര്‍ഷം കഠിനതടവും 3.48 ലക്ഷം രൂപ പിഴയും വിധിച്ചു. മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ജഡ്ജി എ.എം. അഷ്റഫ് തമിഴ്നാട് സ്വദേശിയെയാണ് ശിക്ഷിച്ചത്. ബാലികയുടെ മാതാവിനെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി.
മാതാവ് ജോലിക്കു പോകുന്ന സമയങ്ങളില്‍ കുട്ടിയെ പലതവണ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. നവംബര്‍ 29ന് ആദ്യ കേസില്‍ ഇയാളെ ഇതേ കോടതി 141 വര്‍ഷം കഠിനതടവിനും 7.85 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കേസുകൂടി വന്നതോടെ പ്രതിക്ക് ജാമ്യം നല്‍കിയിരുന്നില്ല. പിഴയടച്ചില്ലെങ്കില്‍ ഒമ്പതു മാസം അധിക തടവനുഭവിക്കണം.
പിഴത്തുക കുട്ടിക്ക് നല്‍കണം. വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാര തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്കി. കുട്ടിയുടെ മാതാവ് രണ്ടാം പ്രതിയായിരുന്നുവെങ്കിലും കുറ്റക്കാരിയല്ലെന്നു കണ്ട് വെറുതെവിട്ടു.
content highlight : 57-years-imprisonment-and-fine-for-stepfather