വൈകുന്നേര ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിലൊരു ഇലയപ്പം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഇളയപ്പത്തിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. ശർക്കര / പഞ്ചസാര
- 2. തേങ്ങ
- 3. അരിപ്പൊടി
- 4. ഇല അലുമിനിയം ഫോയിൽ
- 5. ഏലക്കാപ്പൊടി
- 6. എണ്ണ 1 ടേബിൾ സ്പൂൺ
- 7. ഉപ്പ്
തയ്യാറാക്കുന്ന വിധം
ശർക്കയൊ, പഞ്ചസാരയോ ഏലയ്ക്കാപൊടിയും ചേർത്ത് തേങ്ങായുടെ കൂടെ തിരുമി ചേർത്തു വെയ്ക്കുക. അരിപ്പൊടി 1 ടേബിൾ സ്പൂൺ എണ്ണയും ഉപ്പും ചേർത്ത് ചെറു ചൂടുവെള്ളത്തിൽ കുഴക്കുക. ചെറിയ ഉരുളകളായി കൈയിൽ ഇത്തിരി എണ്ണതൊട്ട്, ചെറുവിരലിന്റെ അറ്റം കൊണ്ട് ഇലയിൽ പരത്തുക. ഒരു കൈ വീതിയിൽ ഉള്ള വട്ടം ആയി കനംക്കുറച്ചു പരത്തുക. അതിന്റെ പകുതിയുടെ ഒരു വശത്തു ശർക്കരക്കൂട്ടുവച്ച് മറുപകുതി മടക്കിയെടുക്കുക. ആവിയിൽ 15 മിനിട്ട് വേവിച്ചെടുക്കുക.