Recipe

രുചികരമായ ബ്രൊക്കോളി തോരൻ തയാറാക്കാം | broccoli-egg-stir-fry

ബ്രൊക്കോളിയുടെ രുചി അധികം ആർക്കും ഇഷ്ടപ്പെടില്ല. അതു കൊണ്ട് വ്യത്യസ്തമായ ചേരുവകൾ പരീക്ഷിക്കാം.

ചേരുവകൾ

ബ്രൊക്കോളി- 1
മുട്ട- 3 എണ്ണം
കടുക്- 1 ടീസ്പൂൺ
ചുവന്നമുളക്- 2
കറിവേപ്പില- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
സവാള- 1
വെളുത്തുള്ളി- 4 അല്ലി
വെളിച്ചെണ്ണ- ആവശ്യത്തിന്
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
തേങ്ങ ചിരകിയത്- 1 പിടി

തയ്യാറാക്കുന്ന വിധം

  • ബ്രൊക്കോളി കഴുകി വൃത്തിയാക്കി വളരെ ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക.
  • ശേഷം കറിവേപ്പില, വറ്റൽമുളക്, വെളുത്തുള്ളി, സവാള എന്നിവ കട്ടി കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റാം.
  • സവാളയുടെ നിറം മാറി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന ബ്രൊക്കോളി കൂടി ചേർത്തിളക്കാം.
  • ഇതിലേക്ക് ഉപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് ചേർക്കുക.
  • തേങ്ങ ചിരകിയതിൽ നിന്ന് ഒരു പിടി ചേർത്തിളക്കി അടച്ചു വച്ച് വേവിക്കാം.
  • ബ്രൊക്കോളി വെന്ത് കഴിഞ്ഞാൽ അതിലേയ്ക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ചിളക്കി ചേർക്കാം. അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിച്ചോളൂ.

content highlight: broccoli-egg-stir-fry-healthy-diet-recipe