Celebrities

2024ലെ മികച്ച സിനിമ കാണാൻ വൈകിപ്പോയി; അമരനെ കുറിച്ച് ജാൻവി കപൂര്‍ – janhvi kapoor about amaran

2024ലെ സര്‍പ്രൈസ് ഹിറ്റ് ചിത്രമായിരുന്നു അമരൻ. ആഗോളതലത്തില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു. ഇപ്പോഴിതാ അമരനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജാൻവി കപൂര്‍.

എന്തൊരു മാജിക്കലും തീവ്രവുമായ സിനിമ. 2024ലെ മികച്ച സിനിമ എന്നും കാണാൻ കുറച്ച് വൈകിപ്പോയിയെന്ന് പറഞ്ഞാണ് ബോളിവുഡ് താരം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘അമരൻ’.

മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും. ചിത്രത്തിൽ ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരും വേഷമിട്ടിട്ടുണ്ട്. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാജ്‍കുമാര്‍ പെരിയസ്വാമിയാണ്.

STORY HIGHLIGHT: janhvi kapoor about amaran