ഉണക്കലരി- 1 കപ്പ്
പഴുത്ത ചക്കച്ചുള- 1/2 കിലോ
ശര്‍ക്കര (ചുരണ്ടിയത്)- 1/2 കിലോ
നെയ്യ്- 2 ടീസ്പൂണ്‍
തേങ്ങ (ചിരകിയത്)- 1
തേങ്ങാക്കൊത്ത്- 1/2 കപ്പ്
ഏലയ്ക്ക- 1/2 ടീസ്പൂണ്‍
ഉണക്കലരി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. അരി തിളയ്ക്കുമ്പോള്‍ ഇതിലേക്ക് ചക്ക അരിഞ്ഞതും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. നന്നായി വെന്ത് വരുമ്പോള്‍ ശര്‍ക്കരയും നെയ്യും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് കുറുകിയതിന് ശേഷം രണ്ടാം പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇത് കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക. തിളച്ചതിന് ശേഷം തിളച്ചതിന് ശേഷം ഏലയ്ക്കാപ്പൊടിയും വറുത്ത തേങ്ങാക്കൊത്തും വിതറി വാങ്ങിവെയ്ക്കുക.