ചേരുവകൾ
4 വഴുതനങ്ങ
ഒരു കപ്പ് കുഞ്ഞുള്ളി
2 പച്ച മുളക് നെടുകെ കീറിയത്
കാൽ ടീസ്പൂൺ മഞ്ഞൾ പൊടി
2 ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടി
പുളി , ഒരു നാരങ്ങാ വലുപ്പത്തിൽ.
ഉപ്പ് , ആവശ്യത്തിന്
കടുക്
അര ടീസ്പൂൺ ഉലുവ
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
നന്നായി കഴുകിയ വഴുതനങ്ങ ഒരൽപ്പം കട്ടിയിൽ നീളത്തിൽ അരിഞ്ഞെടുക്കുക. ഇത് കറി ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഇടുക.ഇതിലേക്ക് കുഞ്ഞുള്ളി അരിഞ്ഞതും പച്ച മുളകും ഇടുക. ഇതിലേക്ക് മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ഇടുക. പുളി പിഴിഞ്ഞ് വെള്ളം ഒഴിക്കുക. ഇനി പാത്രത്തിലെ കഷ്ണങ്ങൾ മൂടി കിടക്കുന്ന അത്രയും വെള്ളം ഒഴിക്കുക. എല്ലാം ഒന്ന് മിക്സ് ആവാൻ ഒന്ന് ഇളക്കി കൊടുക്കുക. സ്റ്റോവ് ഓൺ ആക്കി പാത്രം മൂടി വച്ച് വഴുതനങ്ങ വേവുന്ന വരെ കുക്ക് ചെയ്യുക. 5 മിനിറ്റ് തിളച്ചാൽ മതിയാകും. വേറൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാവുമ്പോൾ അതിലേക്കു കടുകിട്ട് പൊട്ടിക്കുക. ഉലുവ ഇടുക. കറിവേപ്പില ഇടുക. ഇത് കറിയിൽ ഒഴിച്ച് മൂടി വച്ച് രണ്ട് മിനിറ്റ് തിളപ്പിക്കുക. വഴുതനങ്ങ പുളി കറി റെഡി ആയി.