ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി , വ്യായാമമില്ലായ്മ, മദ്യപാനം ,അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്.അസാധാരണമായ കോശവളര്‍ച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അര്‍ബുദം അഥവാ കാന്‍സര്‍. ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും എല്ലാം ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ പ്രധാനമാണ്.
അത്തരത്തില്‍ ക്യാൻസര്‍ സാധ്യതയെ കൂട്ടുന്ന തരം ഭക്ഷണങ്ങളെ പരിചയപ്പെടാം…
1. സംസ്കരിച്ച ഭക്ഷണങ്ങള്‍…
സംസ്കരിച്ച ഭക്ഷണങ്ങള്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോസേജുകൾ, ഹോട്ട് ഡോഗ്സ് പോലെ സംസ്കരിച്ച ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
2. റെഡ് മീറ്റ്…
റെഡ് മീറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീഫ്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ചില ക്യാന്‍സറുകള്‍ പിടിപെടാനുള്ള സാധ്യതയെ കൂട്ടും. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുക
3. ഫ്രൈഡ് ഭക്ഷണങ്ങള്‍…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. കാരണം ഇവയില്‍ പൂരിത കൊഴുപ്പുകളും മറ്റും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയ ഫ്രൈഡ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
4. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍…
പഞ്ചസാര ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടിയേക്കാം. ഇവ അമിത വണ്ണത്തിനും കാരണമാകും. അമിത മധുരവും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സറിന് കാരണമായേക്കാം. അതിനാല്‍ ഇവയൊക്ക ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
content highlight: cancer-causing-foods