ആറാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ഡോട്ട് കോമിലെ നിലീന അത്തോളിയും അവാര്‍ഡിന് അര്‍ഹയായി. മോഹന്‍ലാലും ബ്ലസ്സിയും അടക്കമുള്ളവര്‍ക്കാണ് അവാര്‍ഡ്.
മീന ഗണേഷ് – മരണാനന്തര ബഹുമതി (ചലച്ചിത്ര, നാടകരംഗം), എ. കെ പുതുശ്ശേരി (സാഹിത്യ, നാടകരംഗം), ജോണ്‍ സാമുവല്‍ (മാധ്യമ, സാഹിത്യരംഗം), വിധുബാല (ചലച്ചിത്രരംഗം), അന്‍സാര്‍ കലാഭവന്‍ (മിമിക്രി, ചലച്ചിത്രരംഗം), എം. കെ സോമന് (ചലച്ചിത്ര, സാമൂഹ്യ-സേവന രംഗം ), മരട് രഘുനാഥ് സമഗ്ര സംഭാവന (നാടകരംഗം) എന്നിവരെ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡ് നല്കി ആദരിക്കും.
മറ്റ് അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്: മോഹന്‍ലാല്‍ – മികച്ച നവാഗത സം വിധായകന് (ബറോസ്), വിജയരാഘവന് – മികച്ച നടന് (കിഷ്കിന്ധാകാണ്ഡം), ജ്യോതിര്‍മയി – മികച്ച നടി (ബോഗന്‍വില്ല ), ബ്ലെസ്സി – മികച്ച സംവിധായകന് (ആടുജീവിതം), ക്രിസ്റ്റോ ടോമി – മികച്ച ചലച്ചിത്രം (ഉള്ളൊഴുക്ക്), നസ്ലെന് – ജനപ്രിയ നടന് (പ്രേമലു), നസ്രിയ – ജനപ്രിയ നടി (സൂക്ഷ്മ ദര്‍ശിനി), കെ.ആര് ഗോകുല്‍ – പുതുമുഖ നടന് (ആടുജീവിതം), കുമാരി നേഹ നസ്നീന് – പുതുമുഖ നടി (ഖല്‍ബ്), കോട്ടയം രമേശ് – സഹനടന്‍ (തങ്കമണി), ബിന്ദു പണിക്കര്‍ – സഹനടി (ടര്‍ബോ). ജോജു ജോര്‍ജ് – പ്രത്യേക പുരസ്കാരം, സംവിധായകന് ( പണി ), സാജിദ് യഹിയ – പ്രത്യേക പുരസ്കാരം സംവിധായകന് ( ഖല്‍ബ് ), സൂരജ് ടോം – പ്രത്യേക പുരസ്കാരം, സംവിധായകന് (വിശേഷം), വിഷ്ണു വിനയന്- പ്രത്യേക പുരസ്കാരം, സംവിധായകന് (ആനന്ദ് ശ്രീബാല ), ജാഫര്‍ ഇടുക്കി – പ്രത്യേക പുരസ്കാരം, നടന് (ലിറ്റില്‍ ഹാര്‍ട്ട്സ്), ദീപക് പറമ്പോള്‍ – പ്രത്യേക പുരസ്കാരം, നടന് (സൂക്ഷ്മ ദര്‍ശിനി ), ബോബി കുര്യന് – പ്രത്യേക പുരസ്കാരം, നടന് (പണി), കുമാരി മാളവിക മേനോന് – പ്രത്യേക പുരസ്കാരം, നടി (തങ്കമണി), കുമാരി മീനാക്ഷി ഉണ്ണികൃഷ്ണന് – പ്രത്യേക പുരസ്കാരം, നടി (വാഴ), അഖില ഭാര്ഗവന് – പ്രത്യേക പുരസ്കാരം, നടി ( പ്രേമലു ), മികച്ച സംഗീത സംവിധായകര്‍ – 4 മ്യൂസിക്സ് ടീം ( രൂധിരം ), സുനീഷ് വാരനാട് – തിരക്കഥ ( പൊറാട്ടുനാടകം ), റോസ് റെജിസ് – തിരക്കഥ (സ്വര്‍ഗ്ഗം) ഷാജി നടുവില്‍ കലാസംവിധാനം (ടര്‍ബോ), സജിന്‍ ഗോപു – ഹാസ്യ നടന് (ആവേശം), ബേബി ഹൈസ ഹസ്സന് – ബാലനടി തലവന്‍ ), ലസിത സംഗീത് – ഗ്രന്ഥം ( ദേശ ഭാവനയുടെ കഥാകാരന് ). നിലീന അത്തോളി – മാധ്യമ രംഗം ( മാതൃഭൂമി ഡോട്ട് കോം ), പി.എ. സുബൈര്‍ – (മാധ്യമ രംഗം) ചീഫ് റിപ്പോര്‍ട്ടര്‍ (മാധ്യമം), ശ്രുതി ശിവണ്ണ വയനാട് (അതിജീവനത്തിനുള്ള പ്രത്യേക ആദരവ് ), സിദ്ധിഖ് റോഷന് (മിമിക്രി അവതരണം) സുരേഷ് പള്ളിപ്പാറ (നാടന്‍ പാട്ട് ആലാപനം), ഷെക്കീര്‍ അണ്ടിക്കോട്ടില്‍ (ജീവകാരുണ്യ പ്രവര്ത്തകന്), ശ്രീജിത്ത് (ചിത്രകല ). മാര്‍ച്ചില്‍ അവാര്‍ഡ് സമര്‍പ്പണം നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികളായ സി. എസ് സുരേഷ് ചാലക്കുടി, എം.കെ ഇസ്മായില്‍, നാഷിദ് നെയ്നാര്‍, രേഷ്മ ജോണ്സണ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
STORY HIGHLIGHT: kalabhavan mani memorial awards declared