എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.ജയരാജിനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ദിവസമായിരുന്നു യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പെടെയുള്ള ഒൻപതംഗ സംഘത്തെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നത്. ഇതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ സ്ഥലംമാറ്റത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നായിരുന്നു എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെ പ്രതികരണം.
ആലപ്പുഴയിൽ ചുമതലയേറ്റ് മൂന്നു മാസം ആകുന്നതിനിടെയാണ് പെട്ടെന്നുള്ള ഈ സ്ഥലംമാറ്റം. ജില്ലയിലെ മദ്യമാഫിയയ്ക്കെതിരെ ജയരാജ് കർശന നടപടി സ്വീകരിച്ച് വരികയായിരുന്നു. സര്‍വീസിൽനിന്ന് വിരമിക്കാൻ അഞ്ചുമാസം മാത്രമാണ് കൊല്ലം സ്വദേശിയായ ജയരാജിനുള്ളത്. സ്ഥലംമാറ്റം നേരത്തേ തീരുമാനിച്ചതാണെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
STORY HIGHLIGHT: deputy excise commissioner pk jayarajan