കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയിലെ സുരക്ഷാവീഴ്ചയിൽ സംഘാടകർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതോടെ കീഴടങ്ങാൻ നിർദേശം നൽകി ഹൈക്കോടതി. ജനുവരി രണ്ടിന് ഉച്ചയ്ക്കു ശേഷം രണ്ടിന് അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ കീഴടങ്ങാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
മൃദംഗനാദം’ എന്ന നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്നു വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരുക്കേറ്റിരുന്നു. സംഘാടകർക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. നേരത്തേ പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകൾ ചുമത്തിയത് വിവാദമായിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയത്.
സംഘാടകരായ മൃദംഗവിഷൻ ഉടമ നിഗോഷ് കുമാർ, നടത്തിപ്പുകാരായ ഓസ്കർ ഇവന്റ്സ് പ്രൊപ്രൈറ്റർ പി.എസ്.ജെനീഷ് എന്നിവരോടാണ് ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവർക്കാണ് നിർദ്ദേശം. രാവിലെ ജാമ്യഹർജി പരിഗണിച്ചപ്പോൾ പിന്നീട് പരിഗണിക്കാനും സർക്കാരിനോട് മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ആണല്ലോ എന്ന് പരാമർശിച്ചാണു ഹർജികൾ മാറ്റിയത്. എന്നാൽ ഉച്ച കഴിഞ്ഞ് കോടതി ചേർന്നപ്പോൾ, പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 10 കൂടി ചുമത്തിയ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് നിർദേശം കോടതി നല്‍കിയത്.
STORY HIGHLIGHT: kalur stadium event organizers high court