മാരക മയക്കുമരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി രണ്ട് നഴ്സിംഗ് വിദ്യാർഥികൾ പോലീസിന്റെ പിടിയിൽ. ഇവരിൽ നിന്ന് ബാഗിൽ സൂക്ഷിച്ച 4.72 ഗ്രാം എം.ഡി.എം.എയും 7.24 ഗ്രാം കഞ്ചാവും പോലീസ് പിടികൂടുകയായിരുന്നു. ബെംഗളൂരുവിലെ നഴ്സിംഗ് കോളേജ് വിദ്യാർഥികളായ മൈനാഗപ്പള്ളി ശിവശൈലത്തിൽ അശ്വിൻ, സുഹൃത്ത് മലപ്പുറം നിലമ്പൂർ വിളയിൽ വീട്ടിൽ അർജുൻ എന്നിവരാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെ ഇരുവരും മൈനാഗപ്പള്ളിയിൽ ബസ് ഇറങ്ങി അശ്വിന്റെ വീട്ടിലേയ്ക്ക് നടക്കുന്നതിനിടെയാണ് പോലീസ് സംഘം തന്ത്രപരമായി ഇവരെ പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവരുടെ പക്കൽ നിന്ന് ബെംഗളൂരുവിൽ ഇവർ താമസിച്ച ലോഡ്ജിൻ്റെ വിവരങ്ങളും യാത്ര വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. നാട്ടിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് എം.ഡി.എം.എ.യെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT : police chase nursing students seize mdma and ganja