അശ്രദ്ധമായി വാഹനമോടിക്കുന്ന സ്വിറ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്ക് താക്കീത് നൽകി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ ആശ്രദ്ധമായണ് വാഹനം ഓടിക്കുന്നതെന്നും അത് ശ്രദ്ധയില്‍ പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ അശ്രദ്ധമായാണ് വാഹനം ഓടിക്കുന്നത്. അവര്‍ക്ക് പ്രത്യേക പരിശീലനം നല്കാന് ഉദ്ദേശിക്കുന്നുണ്ട്. സ്വിഫ്റ്റ് ബസ് ഡ്രൈവര്‍മാര്‍ കൂടുതല്‍ അപകടം ഉണ്ടാക്കുന്നു, ഡീസല്‍ കത്തിച്ച് തീര്‍ക്കുന്നു. ഇവര്‍ ഓടിക്കുമ്പോള്‍ മൈലേജ് കുറവാണ്. ഇത് തടയാന്‍ പുതിയ പദ്ധതി തയ്യാറാക്കാന്‍ ഒരുങ്ങുകയാണ്. പ്രതികാര ബുദ്ധിയോടെ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കേണ്ട ആവശ്യമില്ല. ഇലക്ട്രിക് ബസുകള്‍ അമിത വേഗത്തില്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അശ്രദ്ധമായി വണ്ടിയോടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാന്‍ ആക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്റെ വാഹനത്തില്‍ ക്യാമറ വാങ്ങി വച്ചിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാത്ത യാത്ര, മൂന്നു പേരെ വെച്ചുള്ള ബൈക്ക് യാത്ര തുടങ്ങിയ നിയമലംഘനങ്ങള്‍ എല്ലാം പകര്‍ത്തി ആര്‍ടിഒയ്ക്ക് കൈമാറും. കെഎസ്ആര്‍ടിസി ജീവനക്കാരെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ആധുനിക ബസ് വാങ്ങാന്‍ 63 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എന്ന് മന്ത്രി പറഞ്ഞു.
STORY HIGHLIGHT: swift bus driver warning