മനുഷ്യരുടെ പരിണാമം കുരങ്ങുകളിൽ നിന്നാണെന്ന് പറയാറുണ്ട്. മനുഷ്യനുമായി വേഗത്തിൽ ഇണങ്ങുന്ന ഒന്നുകൂടിയാണ് കുരങ്ങന്മാർ. ചിലപ്പോൾ ഭീകരന്മാരാണ്. എന്നാൽ ചില നേരത്ത് ഇവരെപ്പോലെ പഞ്ചപാവങ്ങൾ വേറെ കാണില്ല. വിനോദയാത്രയ്ക്ക് പോകുന്നവർ പകർത്തുന്ന കുരങ്ങന്മാരുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ വൈറലായി മാറിയിരിക്കുന്നത് അടുക്കളപ്പണി ചെയ്യുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ്. അടുക്കളപണി എന്ന് പറഞ്ഞ് ചെറുതാക്കുന്നില്ല. ഒരു വീട്ടിലെ എല്ലാ ജോലിയും ഈ കുരങ്ങൻ ചെയ്യും. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് റാണി എന്ന ഈ കുരങ്ങുള്ളത്. എട്ടു വർഷം മുൻപാണ് യുപി സ്വദേശിയായ വിശ്വനാഥന്റെ വീട്ടിലേക്ക് റാണി വിരുന്ന് എത്തിയത്.
കുടുംബത്തിന്റെ ഭാഗമായി മാറിയ റാണി മറ്റ് അംഗങ്ങളെ പോലെ കൃത്യസമയത്ത് എഴുന്നേല്ക്കുകയും ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. കൂടാതെ വീട്ടിലെ ജോലികള്‍ ചെയ്യാന്‍ റാണി സഹായിക്കുകയും ചെയ്യുന്നു.
എട്ട് വര്‍ഷം മുമ്പാണ് കുരങ്ങന്മാരുടെ ഒരു കൂട്ടം വിശ്വനാഥന്റെ വീട്ടിലേക്ക് എത്തിയത്. അക്കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോയ റാണിയെ വിശ്വനാഥിന്റെ ഭാര്യ വീട്ടിലേക്ക് കൊണ്ടുവന്നു. അങ്ങനെയാണ് റാണി ഈ കുടുംബത്തിന്റെ ഭാഗമായത്. പതിയെ വീട്ടിലെ അംഗമായി റാണി മാറി.
ചപ്പാത്തി പരത്താനും, പാത്രം കഴുകാനും മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ട് രസിക്കാനും റാണിയ്ക്ക് നന്നായി അറിയാം. സംസാരിക്കാന്‍ കഴിയില്ല എന്നതൊഴിച്ചാല്‍ ഒരു മനുഷ്യനെ പോലെയാണ് ഈ കുരങ്ങന് പെരുമാറുന്നത്.
വീട്ടിലെ ജോലികളും മറ്റും ചെയ്യുന്ന റാണിയുടെ വീഡിയോ വിശ്വനാഥിന്റെ മകനായ ആകാശ് തന്റെ യൂട്യൂബ് ചാനലില്‍ സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്. ലക്ഷക്കണക്കിന് പേരാണ് ‘റാണി ഭണ്ഡാരിയ’ എന്ന യൂട്യൂബ് ചാനലിലെ വീഡിയോ കാണുന്നത്. വീട്ടിലെത്തിയത് മുതല്‍ റാണിയെ നോക്കിവളര്‍ത്തിയത് ആകാശ് ആണ്. ആദ്യമൊക്കെ റാണി വല്ലാത്ത വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാല്‍ പിന്നീട് കുടുംബാംഗങ്ങളുമായി റാണി ഇണങ്ങി. ദൈനംദിന ജോലികള്‍ ചെയ്യാന്‍ കുടുംബത്തെ സഹായിക്കാനും തുടങ്ങി.
മനുഷ്യരുമായി സഹവാസം തുടങ്ങിയതോടെ റാണിയെ മറ്റ് കുരങ്ങന്മാരും തങ്ങളുടെ കൂട്ടത്തിലേക്ക് കൂട്ടുന്നില്ല. എട്ട് വര്‍ഷമായി മനുഷ്യരോടൊപ്പമാണ് റാണിയുടെ താമസം. കുരങ്ങന്മാര്ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് വിചാരിച്ച പല ജോലികളും റാണി സുഗമമായി ചെയ്യുന്നു. പലരും റാണിയുടെ കഴിവ് കണ്ട് അദ്ഭുതപ്പെടുകയാണ്.
CONTENT HIGHLIGHT: monkey doing household chores