ചേരുവകൾ
പൊടിച്ച പഞ്ചസാര – 1 കപ്പ് കടലമാവ് – 2 കപ്പ് നെയ്യ് – 3/4 കപ്പ് വെള്ളം – 3 ടീസ്പൂണ്‍ ഏലയ്ക്കാ പൊടി – ഒരു നുള്ള് നുറുക്കിയ ബദാം – 1 ടീസ്പൂണ്‍, ഒപ്പം അലങ്കരിക്കാന്‍ കുറച്ചും. നുറുക്കിയ അണ്ടിപരിപ്പ് – 1ടീസ്പൂണ്‍, ഒപ്പം അലങ്കരിക്കാന്‍ കുറച്ചും.
തയ്യാറാക്കുന്ന വിധം
പാന്‍ ചൂടാക്കിയ ശേഷം അല്പം നെയ്യ് ഒഴിക്കുക. അതിലേയ്ക്ക് കടലപൊടി ഇട്ടതിന് ശേഷം നന്നായി ഇളക്കി കൊടുക്കുക. ചെറു തീയിലായിരിക്കണം ഇത് ചെയ്യേണ്ടത്. .കടലപൊടിയുടെ പച്ച മണം മാറുന്നത് വരെ ഏകദേശം 10 മിനിറ്റ് ഇത് ചൂടാക്കണം. കടലപ്പൊടി അല്പം നിറം മാറുന്നത് വരെ അങ്ങനെ ഇളക്കി കൊടുക്കണം. അല്പം വെള്ളം കുടഞ്ഞ് കൊടുക്കണം. വെള്ളം കുടയുമ്പോള്‍ വെള്ളം പതഞ്ഞ് പൊങ്ങും. അത് ഇല്ലാതാകുന്നത് വരെ ഇളക്കി കൊടുക്കണം..ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റി വെയ്ക്കാം. 10 മിനിറ്റ് ഇത് തണുക്കാന്‍ വെയക്കണം. അതിലേയ്ക്ക് പൊടിച്ച പഞ്ചസാര ചേര്‍ക്കണം. എന്നിട്ട് നന്നായി ഇളക്കണം. ഇതിലേക്ക് അല്പം ഏലയ്ക്കാ പൊടി ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്യണം. ഇതിലേയ്ക്ക് നുറുക്കി വെച്ച ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് കൊടുത്ത് അവ നന്നായി മിക്സ് ചെയ്യണം. 10ഈ മിശ്രിതം ഒരു 10 മിനിറ്റ് തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ വെയ്ക്കണം. അത് കഴിഞ്ഞ് അവ നല്ല റൗണ്ടില്‍ ഉരുട്ടി എടുക്കാം. അതിന് ശേഷം ബദാമും അണ്ടി പരിപ്പും ചേര്‍ത്ത് അലങ്കരിക്കാം.നെയ്യിന് കണക്കായ അളവില്‍ തന്നെ വേണം കടലപ്പൊടിയും ഉപയോഗിക്കാന്‍. 2ഏലയ്ക്കാ പൊടി ചേര്‍ത്ത് കഴിഞ്ഞതിന് ശേഷം തയ്യാറാക്കിയ മിക്സ് കൈയ്യില്‍ എടുത്ത് നോക്കണം. നെയ്യ് ഫീല്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ശരിയായി തയ്യാറായെന്നാണ് അര്‍ത്ഥം.