ഫിലോ പാസ്റ്ററി ഷീറ്റ് -5എണ്ണം
ബട്ടർ -50g
പിസ്ത, ബദാം നുറുക്കിയത് -1/4കപ്പ്
പഞ്ചസാര -1/2 കപ്പ്
വെള്ളം -1/4കപ്പ്
പട്ട -1കഷ്ണം
ഏലക്കായി -1
ലെമൺ ജ്യൂസ് -1ടേബിൾസ്പൂൺ
ഉണ്ടാക്കുന്ന വിധം.
ഫിലോ പാസ്റ്ററി ഷീറ്റ് ഫ്രിഡ്ജിൽ നിന്നും അടുത്ത് തണുപ്പ് മാറാൻ വെക്കുക. അതിനുശേഷം ഒരോ ഷീറ്റിലും ബട്ടർ മെൽറ്റ് ചെയ്തു ഒന്ന് സ്പ്രെഡ് ചെയ്തു കൊടുത്തു പിസ്താ ബദാം നുറുക്കിയതും സ്പ്രെഡ് ചെയ്തു ഒരു സ്റ്റിക്ക് വെച്ച് ചുരുട്ടിയെടുത്തു സ്റ്റിക്കിന്റെ രണ്ടറ്ററത്തുനിന്നും ഉള്ളിലോട്ടു ഒന്ന് ചുരുട്ടി ഒരു ബേക്കിംഗ് ഡിഷിലേക് ഊരിമാറ്റുക. ഇങ്ങനെ ഫുൾ ചെയ്തതിനു ശേഷം മേലെ ബട്ടർ സ്പ്രെഡ് ചെയ്തുകൊടുത്തു ഒരു വലിയ പാത്രം ഗ്യാസിൽ വെച്ച് ഉള്ളിൽ ഒരു ലീഡ് വെച്ച് അതിന്റെ മേലെ ബകലവ ഡിഷ് വെച്ച് ഗോൾഡൻ കളർ ആകുന്നത് വരെ ബേക് ചെയ്തെടുക്കുക. പിന്നെ പഞ്ചസാര വെള്ളം ഒഴിച്ചു തിളപ്പിക്കുക ഇതിലേക്ക് പട്ട, ഏലക്കായി ലെമൺ ജ്യൂസ് ഒഴിച്ചു മിക്സ് ആക്കി ഒരു നൂൽ പരുവമാകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക ഇതു ബേക് ചെയ്തു വെച്ച ബകലവന്റെ മുകളിൽ ഒഴിച്ചു ബാക്കി പിസ്താ ബദാം നുറുക്കിയതും ഇട്ടു സെർവ് ചെയ്യാം. നല്ല ടേസ്റ്റിയാണ് എല്ലാരും ട്രൈ ചെയ്തു നോക്കണം.