ചേരുവകൾ
മിൽക്ക് പൌഡർ – 2 കപ്പ്
പൊടിച്ച പഞ്ചസാര – അരക്കപ്പ് /മുക്കാൽകപ്പ്
പാൽ – അരക്കപ്പ്
സഫ്‌റോൺ – നുള്ളു
ഏലക്കാപ്പൊടി – 1 സ്പൂണ്
നെയ്യു – 1സ്പൂണ്
നുറുക്കിയ പിസ്താ – 20
തയ്യാറാക്കുന്ന വിധം
ഒരു ഗ്ലാസിൽ അല്പം ചൂടുപാലിൽ സാഫ്രോൺ കുതിർക്കുക. ഒരു ബൗളിൽ മിൽക്പൗഡറും പാലും കട്ടയില്ലാതെ യൊജിപ്പിക്കുക.അതിലേക്ക് സാഫ്രോൺ ചേർത്ത മില്ക് ,ചേർക്കുക.
ഒരു കാടായിയിൽ ഈ മിശ്രിതം ചെറുതീയിൽ കൈവിടാതെ ഇളക്കി കൊണ്ടേയിരിക്കുക. കുറുകിവരുമ്പോൾ
പൊടിച്ചപഞ്ചസാരയും, നെയ്യും, ചേര്ത്തു ഇളക്കി , വളരേ ശ്രദ്ധിച്ചു , അടിക്കു പിടിക്കാതെ ,കരിയാതെ,പാനിന്റെ സൈഡിൽനിന്നു വിട്ടുപോരുന്ന പാകമാകും വരെ ഇളക്കി , നെയ്യുതൂത പ്ലേറ്റിലേക്കു മാറ്റുക.ചെറിയ ചൂടൊടെ നെയ്യ് പുരട്ടിയ കൈവെള്ളയിൽ വെച് ഉരുട്ടി ഷേപ്പ് ചെയ്തു പിസ്താ വെച് അലങ്കരിക്കാം.ഈ അളവിൽ ചെറിയ 30 പേടകൾ ഉണ്ടാക്കിയെടുക്കാം ..