തയാറാക്കുന്ന വിധം
ചക്ക മടല് മുള്ളുകള് കളഞ്ഞ് വളരെ ചെറുതാക്കി ചതുരാകൃതിയില് അരിഞ്ഞെടുക്കുക. ചട്ടിയില് എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല് മുളകും മൂപ്പിച്ച് അതിലേക്ക് അറിഞ്ഞുവെച്ചിരിക്ക ചക്ക മടല് ചേര്ക്കുക. അത് ഫ്രൈ ആകുന്നതുവരെ ഇളക്കിക്കൊടുക്കണം. പാകത്തിന് ഫ്രൈ ആയ ഇതിലേക്ക് മുളകുപൊടി, മഞ്ഞള്പ്പൊടി, ഉപ്പ്, ഇഞ്ചി, കുരുമുളകുപൊടി, മസാലപ്പൊടി, വെളുത്തിള്ളി എന്നിവ ചേര്ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലും മല്ലിയിലയും ചെറു കഷണങ്ങളാക്കി മുറിച്ച തക്കാളിയും ചേര്ത്ത് ഒന്നുകൂടി തിളച്ചതിനുശേഷം വിളമ്പാം