ആവശ്യമായ സാധനങ്ങള്‍
നന്നായി പഴുത്ത ചക്കച്ചുളകള് – അഞ്ച് കപ്പ്
ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച പച്ചരി (മാര്‍ക്കറ്റില്‍ നിന്നു ലഭിക്കുന്ന ഇടിയപ്പംപൊടി ആയാലും മതി) – അഞ്ച് കപ്പ്
ശര്‍ക്കര – രണ്ട് കപ്പ്
നെയ്യ് – അഞ്ച് ടേബിള്‍ സ്പൂണ്‍
ഏലക്കാ – 15 എണ്ണം പൊടിച്ചത്
തയാറാക്കുന്നവിധം
പച്ചരി പൊടിച്ചത് ചീനച്ചട്ടിയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കുക. വാങ്ങി തണുക്കുന്നതിനു വയ്ക്കുക( മറ്റൊരു പാത്രത്തിലേക്ക് പകര്ന്നില്ലെങ്കില് ചീനച്ചട്ടിയുടെ ചൂടു മൂലം കരിയാന്‍ സാധ്യതയുണ്ട്). ചക്കപ്പഴം ആവികയറ്റി വേവിച്ച് മിക്സിയില്‍ അരച്ചെടുക്കുക. തുടര്‍ന്നു ശര്‍ക്കര ഉരുകി നൂല് പരുവമാകുന്നതുവരെ ഇളക്കുക. ഇതിലേക്ക് മിക്സിയില്‍ അരച്ചെടുത്ത ചക്കപ്പഴം ചേര്‍ത്തു ജലാംശം പൂര്‍ണമായും ഇല്ലാതാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് നെയ്യ് ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഏലയ്ക്കാ ചേര്‍ത്ത് ഇളക്കി വാങ്ങിവയ്ക്കുക. അരിപ്പൊടി വറുത്തതില്‍ നിന്ന് ഒരുകപ്പ് മാറ്റി ഒരു മുറത്തില്‍ വിന്യസിച്ചിടുക. ബാക്കിയുള്ള നാലു കപ്പ് അരിപ്പൊടിച്ചതു വാങ്ങിവച്ച് ചക്കപ്പഴത്തിലേക്ക് ചക്കപ്പഴത്തിന്റെ ചൂടാറുന്നതിന് മുന്‍പ് ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചുചേര്ക്കുക. ഈ ചേരുവ ചെറിയ ഉരുളകളാക്കി, മുറത്തില്‍ ഇട്ട പൊടിയില്‍ മുക്കിയെടുത്താല്‍ ചക്ക അരി ഉണ്ട റെഡി