ആവശ്യമുള്ള സാധനങ്ങള്
നന്നായി പഴുത്ത ചക്കച്ചുളകള് – അഞ്ച് കപ്പ്
വറുത്ത റവ
(ഇളം ബ്രൗണ് നിറമാകണം) – അഞ്ച് കപ്പ്
ശര്ക്കര – മൂന്ന് കപ്പ്
നെയ്യ് – അഞ്ച് ടേബിള് സ്പൂണ്
ഏലക്ക – 15 എണ്ണം
തയാറാക്കുന്നവിധം
വറുത്ത റവയില് നിന്ന് ഒരു കപ്പ് ഒരു മുറത്തില് ഇടുക. തുടര്ന്നു ചീനച്ചട്ടിയില് നെയ്യ് ചൂടാക്കി ബാക്കിയുള്ള നാല് കപ്പ് റവ റോസ്റ്റ് ചെയ്തെടുത്ത് വാങ്ങിവയ്ക്കുക. ചക്കപ്പഴം ആവിയില് വേവിച്ച് മിക്സിയില് അരച്ചെടുക്കുക. തുടര്ന്ന് ശര്ക്കര ഉരുക്കി നൂല്പ്പരുവമാകുമ്പോള് അരച്ചെടുത്ത ചക്കപ്പഴം ചേര്ത്ത് ജലാംശം പൂര്ണമായും നീങ്ങുന്നതുവരെ ഇളക്കുക. ഇതിലേക്ക് ഏലക്കാ പൊടിച്ചത് ചേര്ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് നെയ്യും റോസ്റ്റ് ചെയ്ത റവയും ചേര്ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. തുടര്ന്ന് ചെറിയ ഉരുളകളാക്കി മുറത്തിലെ റവയില് മുക്കി ഉപയോഗിക്കാം.