ചേരുവകൾ
-ഒരു ചക്കയുടെ പകുതി
ചെറിയ ഉള്ളി – 5 എണ്ണം
പച്ചമുളക് – 7 എണ്ണം
ഉരുളക്കിഴങ്ങ് – 1
കറിവേപ്പില – ആവശ്യത്തിന്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – അര ടേബിള്‍ സ്പൂണ്‍
കടുക് – ആവശ്യത്തിന്
മൈദ – 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
ചക്കച്ചുളകള് കഷണങ്ങളാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. ശേഷം വെള്ളം വാര്‍ത്തു കളഞ്ഞ് ചക്ക ഇടിച്ചെടുക്കാം. ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് പുഴുങ്ങി ഉടച്ചു വെയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി കടുക് വറുക്കുക. ചെറിയ ഉള്ളി അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ചക്ക, ഉരുളക്കിഴങ്ങ് എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം ഉരുളകളാക്കുക. മൈദ മാവില്‍ മഞ്ഞള്‍പൊടി, മുളകുപൊടി, പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക. അതിനേയ്ക്ക് ഉരുട്ടി വെച്ച ഇടിച്ചക്ക കൂട്ട് മുക്കി എടുത്ത് ചൂടായ എണ്ണയില്‍ പൊരിച്ച് എടുക്കുക.