ഗാസ: യുദ്ധമൊഴിയാത്ത പുതുവർഷത്തിലേക്ക് പലസ്തീൻകാർ. വെടിനിർത്തൽ ചർച്ചകൾ എങ്ങുമെത്താതെ, ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, വൻവിമർശനവുമായി യുഎൻ മനുഷ്യാവകാശ ഏജൻസിയുടെ റിപ്പോർട്ട് പുറത്തിറങ്ങി. ആശുപത്രികൾക്കു നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പലസ്തീൻകാരുടെ ആരോഗ്യസംവിധാനം പാടേ തകർത്തതായി യുഎൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി. ഇസ്രയേൽ ആക്രമണം രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്നതാണെന്നും ആരോപിച്ചു. 2023 ഒക്ടോബറിനും 2024 ജൂണിനും ഇടയിൽ ഗാസയിലെ ആശുപത്രികൾക്കു നേരെ നടന്ന ഇസ്രയേൽ ആക്രമണങ്ങളുടെ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.