ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ പുതുവര്‍ഷ സന്ദേശവും സന്തോഷ വാർത്തയും പങ്കുവെച്ച് നടനും നിര്‍മാതാവുമായ ശിവ രാജ്കുമാര്. താന്‍ കാന്‍സര്‍ മുക്തനായ വിവരം താരം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 24-ന് യുഎസിലെ മിയാമി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എംസിഐ) മൂത്രാശയ അര്‍ബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു.
ആരോഗ്യത്തെക്കുറിച്ചുള്ള വിവരം കാത്തിരുന്നവര്‍ക്കാണ് ശിവ് രാജ്കുമാറും ഭാര്യ ഗീതയും സന്തോഷ വാര്‍ത്ത നല്‍കിയത്. ‘ ‘എല്ലാവര്ക്കും പുതുവത്സരാശംസകള്‍. നിങ്ങളുടെ പ്രാര്‍ത്ഥന കാരണം, ശിവ രാജ്കുമാറിന്റെ എല്ലാ റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആയി. പാത്തോളജി റിപ്പോര്‍ട്ടുകള്‍ പോലും നെഗറ്റീവ് ആയി വന്നു, ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി കാന്‍സര്‍ വിമുക്തനാണ്’ ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്ക്. നന്ദി അറിയിച്ചുകൊണ്ട് ഗീത പറഞ്ഞു.
View this post on Instagram
‘സംസാരിക്കുമ്പോള്‍ ഞാന്‍ വികാരാധീനനാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു, കാരണം യുഎസിലേക്ക് പോകുമ്പോള്‍ ഞാന്‍ അല്‍പ്പം വികാരഭരിതനായിരുന്നു. എന്നാല്‍ ധൈര്യം പകരാന്‍ ആരാധകര്‍ ഉണ്ട്. ചില സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിലുടനീളം, ഗീതയില്ലാതെ ശിവണ്ണയില്ല. എനിക്ക് മറ്റാരില്‍ നിന്നും അത്തരം പിന്തുണ ലഭിക്കുമോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളില്‍ നിന്ന് അത് ലഭിക്കും’. തന്റെ പ്രയാസകരമായ സമയങ്ങളില്‍ തനിക്ക് ഉറച്ച പിന്തുണ നല്കിയ ഗീത യെക്കുറിച്ചും മകൾ നിവേദിത രാജ്കുമാറിന്റെ പിന്തുണയെക്കുറിച്ചും ശിവ രാജ്കുമാര് സംസാരിച്ചു.
STORY HIGHLIGHT: shiva rajkumar share emotional message