മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ്. വലിയ ഹൈപ്പിൽ എത്തിയ ചിത്രത്തിന് അതിനനുസരിച്ച് നീതി പുലർത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കുട്ടികൾക്ക് ചിത്രം ഇഷ്ടപ്പെട്ടെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ അപ്ഡേറ്റുകൾക്കെല്ലാം വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു എന്നാൽ ചിത്രം റിലീസായത്തിന് ശേഷം കിട്ടുന്ന പ്രതികരണങ്ങൾ ബറോസിന് അനുകൂലമല്ല.
വിദേശത്ത് നിന്ന് മാത്രം 4.5 കോടി രൂപയാണ് ബറോസിന് നേടാനായിരിക്കുന്നത്. വമ്പൻ ബജറ്റിൽ ബറോസ് ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കിയിട്ടും ഒരു ഘടകവും പിന്തുണച്ചില്ല എന്നതാണ് പുറത്തുവരുന്ന വിവരം. കണക്കുകൾ പ്രകാരം വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് മോഹൻലാല്‍ ചിത്രം എന്നാണ് വ്യക്തമാകുന്നത്.
ബറോസിനെ പ്രശംസിച്ച് വിവിധ സംവിധായകരടക്കം രംഗത്ത് എത്തിയിരുന്നതും നേട്ടമായി മാറുന്നില്ല എന്നാണ് കളക്ഷൻ നിലവില്‍ തെളിയിക്കുന്നത്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം നേടിയിരുന്നു മോഹൻലാല്‍ ചിത്രം ബറോസ്. എന്നാല്‍ പിന്നീട് മോഹൻലാലിന്റെ ബറോസ് ചിത്രത്തിന് മുന്നോട്ടു പോകാനായില്ല. വിവിധ ഭാഷകളിലെ താരങ്ങളായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ വേഷമിട്ടത്.
മോഹൻലാല്‍ പാടുന്നുവെന്നതും ബറോസ് എന്ന ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരുന്നു എന്നാണ് പ്രതികരണങ്ങള്‍. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് താരത്തിന്റെ ആരാധകരുടെ അഭിപ്രായവും. സംവിധായകൻ മോഹൻലാലിന്റെ ബറോസ് എന്ന സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 80 കോടിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂര്‍ ആണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രം കുട്ടികള്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും തിയറ്ററില്‍ ഗുണമാകുന്നില്ല.