ചേരുവകൾ
പപ്പടം 5
മുട്ട 2
ഉള്ളി 10/12
ഉപ്പ്
മുളക് പൊടി 1 സ്പൂൺ
മഞ്ഞൾപൊടി 1/4 സ്പൂൺ
തേങ്ങ ഒരുപിടി
വറ്റൽ മുളക് പൊടിച്ചത് 2 സ്പൂൺ
വേപ്പില
തയാറാക്കുന്ന വിധം
ചീനച്ചട്ടി അടപ്പത്തു വെച്ച് ഓയിൽ ഒഴിച്ച് പപ്പടം ചെറുതായി അരിഞ്ഞത് വറുത്തെടുക്കുക
വെളിച്ചെണ്ണയിൽ കടുക് പൊട്ടിച്ചു വേപ്പില ഇടുകഉള്ളി ചതച്ചാട്ടോ ഇടേണ്ടേ..അതൊന്നു മൂത്തു കഴിഞ്ഞാൽ ഉപ്പ് മുളകുപൊടി മഞ്ഞൾപൊടി ഇതൊക്കെ ഇട്ടു മിക്സ് ചെയ്യുകഒന്ന് പച്ചമണം മാറിക്കഴിഞ്ഞാൽ തേങ്ങ ഇട്ടു മിക്സ് ചെയ്യുക
ഒന്ന് ചൂടാക്കി അതിലേക്കു മുട്ട പൊട്ടിച്ചൊഴിക്കുകനന്നായി മിക്സ് ചെയ്യുക
അതിലേക്കു പപ്പടം വറുത്തത് ഇട്ട് മിക്സ് ചെയ്യുകവറ്റൽ മുളകുപൊടി രണ്ടു സ്പൂൺ ഇട്ടു മിക്സാക്കി ഇറക്കി വക്കുകമുട്ടപപ്പട തോരൻ റെഡി..