പലതരം പുഡിങ്ങുകൾ കഴിച്ചിട്ടുണ്ടെങ്കിലും ഈ വെറൈറ്റി കോഫി പുഡ്ഡിംഗ് നിങ്ങൾ ഒരിക്കലും കഴിച്ച കാണില്ല എങ്ങനെയാണ് വീട്ടിൽ തന്നെ എളുപ്പത്തിൽ ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തണുപ്പിച്ച പാൽ – ഒരു കപ്പ് നെസ്കഫേ കോഫി പൗഡർ – 4 സ്പൂൺ
പഞ്ചസാര പൊടിച്ചത്-ആവശ്യത്തിന് വിപ്പിങ് ക്രീം -ഒരു കപ്പ്
കണ്ടൻസ്ഡ് മിൽക് -മുക്കാൽ കപ്പ് റസ്ക് -ആവശ്യത്തിന്
തയ്യാറാക്കേണ്ട രീതി
ഒരു പാത്രത്തിലേക്ക് തണുത്ത പാൽ ഒഴിക്കുക. അതിലേക്ക് കോഫിപൗഡറും പഞ്ചസാര പൊടിച്ചതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. വേറൊരു പാത്രത്തിൽ വിപ്പിങ് ക്രീമും കണ്ടൻസ്ഡ് മിൽക്കും കോഫിപൗഡറും കൂടെ ചേർത്ത് നന്നായി മിക്സസ് ചെയ്തു വയ്ക്കുക. ഇനി പുഡിങ് ഉണ്ടാക്കുന്ന ് ്്ട എടുത്ത് അതിലേക്ക് തയാറാക്കി വച്ച പാൽ മിക്സിൽ റസ്ക് മുക്കി നിരത്തി വയ്ക്കുക. ശേഷം വിപ്പിങ് ക്രീം മിക്സ് ഒഴിച്ചുകൊടുക്കുക. വീണ്ടും ഒരു ലെയർ കൂടെ റസ്ക് കോഫി മുക്കി നിരത്തി വയ്ക്കുക. ഇതിനു മുകളിൽ ബാക്കിയുള്ള ക്രീം മിക്സ് കൂടി ഒഴിച്ചു കൊടുക്കുക. ഇനി അലങ്കരിക്കാൻ കുറച്ച് ഡ്രൈഫ്രൂട്ട്സ് വിതറിക്കൊടുക്കാം. അല്ലങ്കിൽ ക്രീം കൊണ്ട് ഡിസൈൻ ചെയ്യാം. ഫ്രിഡ്ജിൽ വച്ച് തണുത്തതിനു ശേഷം കഴിക്കാവുന്നതാണ്. അടിപൊളി ടേസ്റ്റായിരിക്കും.