വിറ്റാമിൻ സിയുടെ കുറവ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇത് മൂലം മുട്ടുവേദനയും നടക്കാൻ ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകാം. അതുപോലെ മുറിവുകൾ ഉണങ്ങാൻ താമസിക്കുക, പല്ലുകൾക്ക് കേട് വരിക എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങൾ ഇതുമൂലം കാണാം.
വിറ്റാമിൻ സിയുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്ന് അധികമായി ഹോർമോണുകൾ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പർതൈറോയിഡിസം എന്ന രോഗത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നു.
ദൈനംദിന വിറ്റാമിൻ സി അളവ് കുറഞ്ഞാൽ അത് അനിമിയ എന്നറിയപ്പെടുന്ന വിളർച്ചയുടെ ലക്ഷണങ്ങളിലേക്ക് നയിക്കും. ശരീരത്തിൽ അയൺ ജീവകത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്.
ശരീരത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ സി (vitamin c). രോഗപ്രതിരോധ ശേഷി കൂട്ടാൻ മാത്രമല്ല പല തരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങൾക്കും ഒരു പ്രധാന പരിഹാര മാർഗമാണ് വിറ്റാമിൻ സി. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബറി, കിവി, മുന്തിരിങ്ങ തുടങ്ങിയ പഴങ്ങളിലെല്ലാം വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ചർമ്മം, രക്തക്കുഴലുകൾ, എല്ലുകൾ, എന്നിവ നിലനിർത്താൻ സഹായിക്കുന്നു. വിറ്റാമിൻ സിയുടെ കുറവ് ഉണ്ടായാൽ മാസങ്ങൾക്കുള്ളിൽ തന്നെ ചർമ്മത്തിൽ ലക്ഷണങ്ങൾ പ്രകടമാകാം.
പരുക്കനായ കുമിളകൾ നിറഞ്ഞ ചർമ്മം വിറ്റാമിൻ സി കുറവിന്റെ മറ്റൊരു ലക്ഷണമാണ്- കെരാട്ടോസിസ് പിലാരിസ് എന്നറിയപ്പെടുന്ന ചർമ്മ അവസ്ഥയാണിത്. ചർമ്മത്തിൽ പരുക്കൻ പാടുകളും മുഖക്കുരു പോലുള്ള ചെറിയ മുഴകളും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് Keratosis pilaris. ഈ ചർമ്മ പ്രശ്നമുള്ളവർ ഒരു ത്വക്ക് രോഗവിദഗ്ധനെ കണ്ട് പരിശോധന നടത്തുക. വിറ്റാമിൻ സിയുടെ കുറവ് സന്ധികളെ ബാധിക്കും. കാരണം അവയിൽ ധാരാളം കൊളാജൻ അടങ്ങിയ ബന്ധിത ടിഷ്യു അടങ്ങിയിരിക്കുന്നു. ഇത് സന്ധി വേദനയിലേക്ക് നയിച്ചേക്കാം. ഇത് മുടന്തലോ നടക്കാൻ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നു.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ…
ഓറഞ്ച്
സ്ട്രോബെറി
പേരയ്ക്ക
പപ്പായ
തക്കാളി
കിവിപ്പഴം
ബ്രൊക്കോളി
കോളിഫ്ളവർ
നാരങ്ങ
content highlight: diseases-caused-by-deficiency-of-vitamin-c