കോട്ടയം: ഡിസംബറിലെ മഞ്ഞ് കാലത്തും മഴ ലഭിക്കാതായതോടെ കേരളത്തിലെ താപനിലയും കുതിച്ചുയരുകയായിരുന്നു. ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ് പോലും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. അതിനിടയിലാണ് ഇപ്പോൾ കേരളത്തിൽ ഇന്ന് രാത്രി മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് വന്നിരിക്കുന്നത്. ഇന്ന് രാത്രി കേരളത്തിലെ 3 ജില്ലകളിൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. രാത്രി 10 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
content highlight : rain-warning-again-in-kerala-new-year-day-relief-weather-forecast-chance-of-rain-in-3-districts-tonight