തിയറ്ററുകളില്‍ ഓടുന്ന സിനിമകളുടെ വ്യാജ പതിപ്പുകള്‍ നിര്‍മ്മാതാക്കള്‍ക്ക് എന്നും വലിയൊരു തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ വന്‍ വിജയം നേടി തിയറ്ററുകളില്‍ മുന്നേറുന്ന മലയാള ചിത്രം മാര്‍ക്കോയുടെ പ്രിന്റും ഉണ്ട്. വ്യാജ പതിപ്പ് പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രേക്ഷകരോട് അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്.
‘ദയവായി സിനിമകളുടെ വ്യാജ പതിപ്പുകള്‍ കാണാതിരിക്കൂ. ഞങ്ങള്‍ നിസ്സഹായരാണ്. എനിക്ക് നിസ്സഹായത തോന്നുന്നു. നിങ്ങള്‍ക്ക് മാത്രമാണ് ഇത് തടയാനാവുക. ഓണ്‍ലൈനില്‍ എത്തുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്യാതിരിക്കുന്നതിലൂടെ. ഇതൊരു അപേക്ഷയാണ്’ ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
View this post on Instagram
മാർക്കോ തെലുങ്ക് പതിപ്പിന്റെ റിലീസ് ഇന്ന് ആയിരുന്നു. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്സും ചേർന്നൊരുക്കിയ ചിത്രം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ എന്ത് പ്രിന്റ് വന്നാലും മാർക്കോ തീയേറ്ററിൽ നിന്ന് കാണാതിരുന്നാൽ അത് അവർക്ക് മാത്രം ആണ് നഷ്ട്ടം എന്നാണ് ആരാധകരുടെ പൊതു അഭിപ്രായം.
STORY HIGHLIGHT : we are helpless says unni mukundan