പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി താരനിരകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പില്‍, സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ സ്റ്റില്ലാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ വൈകാതെ പുറത്തുവരുമെന്നും ഈ സ്‌ക്രീന്‍ഷോട്ടിനൊപ്പം എഴുതിയിട്ടുണ്ട്.
പതിവ് പോലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിട്ടുണ്ട്. നിര്‍മാതാക്കളിലൊരാളായ ആന്റോ ജോസഫിനെ ടാഗ് ചെയ്തുകൊണ്ടാണ് സ്റ്റില്‍സ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.
ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവര്‍ക്കൊപ്പം നയന്‍താരയും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുമെന്ന് കരുതപ്പെടുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
STORY HIGHLIGHT: mammootty location still went viral