വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍റൌണ്ടര്‍ നജ്ല സി.എം.സി ആണ് കേരള ടീമിന്റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ് നജ്ല പുറത്തെടുത്തത്. റുമേലി ധാര്‍ ആണ് മുഖ്യ പരിശീലക. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് എ യിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 5 ന് ഗുവഹാത്തിയില്‍ മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ടീം അംഗങ്ങള്‍ – നജ്ല സി.എം.സി ( ക്യാപ്റ്റന്‍), അനന്യ കെ. പ്രദീപ്, വൈഷ്ണ എം.പി,അഖില പി, സൂര്യ സുകുമാര്‍, നിത്യ ലൂര്‍ദ്, പവിത്ര ആര്.നായര്‍, ഭദ്ര പരമേശ്വരന്, സ്റ്റെഫി സ്റ്റാന്‍ലി, അബിന എം, അജന്യ ടി.പി, അലീന എം.പി, അലീന ഷിബു, ശ്രുതി എസ്, ഐശ്വര്യ എ.കെ, ദിയ ഗിരീഷ്, മാളവിക സാബു. അസിസ്റ്റന്റ് കോച്ച് – ഷബിന് പാഷ,