ആരാധകര്‍ക്ക് പ്രിയങ്കരിയായ താരപുത്രിയാണ് ദിലീപിന്റെ മകൾ മീനാക്ഷി. അഭിനയരംഗത്ത് എത്തിയിട്ടില്ലെങ്കിൽ പോലും സോഷ്യൽ മീഡിയയിൽ മീനുട്ടിയ്ക്ക് ആരാധകർ ഏറെയാണ്. എല്ലാവരും ഒരുപോലെ അഭിനയിക്കുന്നില്ല എന്ന് ചോദിച്ചപ്പോഴും സിനിമയല്ല പഠിച്ച് ഡോക്ടറാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു മറുപടി. ഫാഷനും ഡാന്‍സുമൊക്കെയായി സോഷ്യല്‍മീഡിയയില്‍ സജീവമാണ് മീനാക്ഷി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
പതിവുപോലെ തന്നെ നിറപുഞ്ചിരിയോടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം. ലെഹങ്കയില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഹെര്‍ എന്നായിരുന്നു ഫോട്ടോയുടെ ക്യാപ്ഷന്‍. ജിക്‌സണാണ് ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങൾ മീനാക്ഷി പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനകം സ്നേഹംകൊണ്ട് മൂടുകയാണ് പ്രേക്ഷകർ.
മൈ പ്രറ്റി ഗേള്‍ എന്നായിരുന്നു നാദിര്‍ഷയുടെ മകളായ കദീജയുടെ കമന്റ്. മീനൂട്ടീ സൂപ്പറായിട്ടുണ്ട്, ഒന്ന് സിനിമയില്‍ ട്രൈ ചെയ്തൂടേ, സ്റ്റൈലിഷ് ബ്യൂട്ടി, കണ്ണെടുക്കാനാവുന്നില്ല തുടങ്ങിയ കമന്റുകളും കാണാം. കാവ്യ മാധവന്റെ ബോട്ടീക്കിലെ പുതിയ കലക്ഷന്‍ പരിചയപ്പെടുത്തിയും മീനാക്ഷി എത്താറുണ്ട്. മഹാലക്ഷ്മിയും മീനാക്ഷിയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും നേരത്തെ വൈറലായിരുന്നു.
STORY HIGHLIGHT: meenakshi dileep shared her new pic