ക്വീന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് അശ്വിന് ജോസ്. തന്റെ സിനിമാവിശേഷങ്ങളും പ്രണയവും വിവാഹവുമടക്കമുള്ള സന്തോഷനിമിഷങ്ങളെല്ലാം തന്നെ അശ്വിൻ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.
പുതുവത്സരാശംസകള്‍ പങ്കിട്ടതിനൊപ്പമായിരുന്നു കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിനെക്കുറിച്ചും പറഞ്ഞത്. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്, കുഞ്ഞതിഥിയെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു അശ്വിന് കുറിച്ചു. അതീവ സന്തോഷത്തോടെ ഭാര്യയെ ചേര്‍ത്തുപിടിച്ചായിരുന്നു അശ്വിന് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പ്രിയപ്പെട്ടവരോടൊപ്പമുള്ള ഫോട്ടോയും കുറിപ്പിനൊപ്പം പങ്കിട്ടിരുന്നു.
View this post on Instagram
ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവെച്ച പോസ്റ്റ് ഇതിനോടകം വൈറലാണ്. താരങ്ങളുൾപ്പെടെ നിരവധിപേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. കുമ്പാരീസ്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, പ്രകാശന് പറക്കട്ടെ, അനുരാഗം, പാലും പഴവും തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അവസരങ്ങളായിരുന്നു അശ്വിൻ സ്വന്തമാക്കിയിരുന്നത്.
STORY HIGHLIGHT: aswin jose reveals pregnancy news with feba