കുട്ടികൾക്ക് കുക്കീസ് ബേക്കറികളിൽ നിന്നും വാങ്ങുന്നവരായിരിക്കും ഏറെയും. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന മസാല കുക്കീസ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ?
ചേരുവകൾ
- മൈദ-ഒന്നര കപ്പ്
- ബട്ടര്‍-അര കപ്പ്
- ഇഞ്ചി പേസ്റ്റ്- കാല് ടീസ്പൂണ്‍
- മല്ലിയില- കുറച്ച്
- പച്ചമുളക്-ഒരെണ്ണം
- കറിവേപ്പില- ഒരു തണ്ട്
- ബേക്കിംഗ് പൗഡര്‍-ഒരു ടീസ്പൂണ്‍
- ഉപ്പ്- ഒരു നുള്ള്
- പഞ്ചസാര- ഒരു ടീസ്പൂണ്‍
- തൈര്-ഒന്നര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇഞ്ചിപേസ്റ്റ്, മല്ലിയില, പച്ചമുളക്, കറിവേപ്പില ഇവ ഒന്നിച്ച് അരച്ച് വയ്ക്കുക. പഞ്ചസാര,മൈദ, ഉപ്പ്, ബേക്കിംഗ് പൗഡര്‍ ഇവ ഒരുമിച്ച് യോജിപ്പിച്ച് വയ്ക്കുക. ഇതിലേക്ക് അരച്ചുവച്ച ചേരുവകള്‍ ചേര്‍ത്ത് കുഴയ്ക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ തെര് ചേര്‍ത്ത് ചപ്പാത്തിമാവിന്റെ പരുവത്തില്‍ യോജിപ്പിക്കുക. ആവശ്യമുണ്ടെങ്കില്‍ മിച്ചം വന്ന അര ടീസ്പൂണ്‍ തൈരുകൂടി ചേര്‍ക്കാം. ഈ മാവ് ഒരു നനഞ്ഞ തുണികൊണ്ട് മൂടി അര മണിക്കൂര്‍ വയ്ക്കാം. ശേഷം കുറേശെ എടുത്ത് പരത്തി ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി അതില്‍ നിരത്തി വയ്ക്കാം. ഓവന് 35 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് ചൂടാക്കിയിട്ട ശേഷം ബേക്കിംഗ്ട്രേ അതില്‍വച്ച് 20 മിനിറ്റ് (ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ) ബേക്ക് ചെയ്തെടുക്കാം.
STORY HIGHLIGHT : Masala Cookies