ആവശ്യമായ ചേരുവകൾ
ബട്ടർ
മൈദ
പാൽ
ഉപ്പ്
ചീസ്
തയ്യാറാക്കേണ്ട രീതി
ചൂടായ പാനിലേക്ക് ബട്ടർ ചേർത്ത് കൊടുക്കാം. ശേഷം ഇത് നന്നായി തിളപ്പിക്കുക. ബട്ടർ അലിഞ്ഞതിനു ശേഷം അതിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് കൊടുത്തു കൊടുക്കാം. ശേഷം മൈദയും, പാലും, ബട്ടറും, ഉപ്പും എല്ലാം നന്നായിട്ട് യോജിപ്പിച്ച് കുറഞ്ഞ തീയിൽ ഇതിനെ ഒന്ന് ചെറിയ തീയിൽ വേവിച്ചെടുക്കുക. കൈകൊണ്ട് കുഴച്ചെടുക്കാൻ പറ്റുന്ന പാകത്തിന് വേണം ഇതിനെ ഒന്ന് ആക്കി എടുക്കേണ്ടത്. ഇതെല്ലാം റെഡിയായി കഴിയുമ്പോൾ ഇതൊരു സൈഡിലേക്ക് മാറ്റിവയ്ക്കുക. ഇനി വേണ്ടത് ചീസ് ഉരുട്ടി ആ ഉരുളയെ മൈദ മാവിന്റെ ഉള്ളിൽ വെച്ച് അതിനെ നന്നായി കവർ ചെയ്തതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് വറുത്തുകോരാം.