വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കാൻ നല്ല മൊരിഞ്ഞ ബ്രഡ് വട തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ബ്രഡ് – 5 എണ്ണം
- അരിപ്പൊടി – കാൽ കപ്പ്
- തൈര് – കാൽ കപ്പ്
- സവാള അരിഞ്ഞത് -1
- ഇഞ്ചി അരിഞ്ഞത്- ഒരിഞ്ച് കഷ്ണം
- പച്ചമുളക് അരിഞ്ഞത് -2
- കറിവേപ്പില അരിഞ്ഞത് – രണ്ടു തണ്ട്
- ഉപ്പ്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബ്രഡ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ പൊടിച്ച് എടുക്കുക. എണ്ണ ഒഴികെയുള്ള ചേരുവകൾ ഇതിലേക്ക് ചേർത്ത് ചപ്പാത്തി മാവിനേക്കാൾ അല്പംകൂടി അയവിൽ കുഴച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഉഴുന്നുവടയുടെ ഷേപ്പിൽ പരത്തി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.