മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റഹ്മാന്. അന്നും ഇന്നും അതേ അഴകും ലുക്കും മെയിന്റൈന്‍ ചെയ്യുന്ന താരം തൊണ്ണൂറുകളില്‍ പെണ്‍കുട്ടികളുടെ ക്രഷ് ആയിരുന്നു. റഹ്മാന് മാത്രമല്ല, ഭാര്യ മെഹറന്നിസയും ഓരോ വര്‍ഷം കൂടുന്തോറും സുന്ദരിയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കുറിപ്പ് പങ്കുവെക്കച്ചെത്തിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് റഹ്മാന് മെഹറുന്നിസയ്ക്ക് ആശംസ അറിയിച്ച് എത്തിയത്. കുറിപ്പിനൊപ്പം മെഹറുന്നിസയുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ‘ എന്റെ ജീവിതത്തിലെ പ്രണയത്തിന് പ്രണയത്തിന് ജന്മദിനാശംസകള്. നീ ഓരോ ദിവസം കഴിയുന്തോറും തിളങ്ങുന്നു, നിന്റെ ഉള് സൗന്ദര്യവും മുഖ സൗന്ദര്വും വര്‍ഷം കഴിയുന്തോറും കൂടുന്നു. നമ്മളൊരുമിച്ചുള്ള ഓരോ നിമിഷത്തിനും ഞാന്‍ നന്ദിയുള്ളവനാണ്, മുന്നോട്ട് ഇനിയുള്ള സാഹസിക യാത്രകളെ എക്സൈറ്റ്മെന്റോടെ ഞാന്‍ നോക്കി കാണുന്നു. ഇന്നും എന്നെന്നും നിന്നെ ആഘോഷിക്കും.’ റഹ്മാൻ കുറിച്ചു.
View this post on Instagram
നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ മെഹറുന്നിസയ്ക്ക് ആശംസകൾ അറിയിച്ചെത്തുന്നത്. 1993 ല്‍ ആണ് റഹ്മാന്റെയും മെഹറുന്നിസയുടെയും പ്രണയ വിവാഹം നടന്നത്.
STORY HIGHLIGHT: actor rahman wishes his beloved wife a happy birthday